Wednesday, 13 November 2013

കാന്‍സര്‍ രോഗ ചികിത്സയ്ക്കായി സ്‌റ്റെം സെല്ലുകള്‍ ദാനം ചെയ്യൂ

മനുഷ്യനെ കാര്‍ന്നു തിന്നുന്ന കാന്‍സര്‍ എന്ന മാരകരോഗം യാതൊരു മുന്നറിയിപ്പും ഇല്ലാതെ നമ്മളില്‍ കടന്നുകൂടുന്നു. ഇപ്പോഴത്തെ പഠനമനുസരിച്ച് ഓരോ 20 മിനിറ്റിനുള്ളില്‍ ഒരാള്‍ ലുക്കീമിയ (രക്താര്‍ബുദം) എന്ന മാരകരോഗത്തിന് അടിമയാകുന്നു.

ഇതിനുള്ള ഒന്നാമത്തെ ചികിത്സ കീമോതെറാപ്പിയാണ്. ഇതുമൂലം രോഗിക്ക് പിടിപെടുന്ന പലവിധ അസ്വസ്ഥതകള്‍ക്കു പുറമെ ഈ ചികിത്സയിലൂടെ നശിപ്പിക്കപ്പെടുന്ന കാന്‍സര്‍ സെല്ലിനോടൊപ്പം രക്തത്തിലുള്ള രോഗമില്ലാത്ത സെല്ലുകള്‍കൂടി നഷ്ടപ്പെടാം. അങ്ങനെ രോഗിക്ക് രോഗപ്രതിരോധശക്തി നഷ്ടപ്പെടുന്നു. ഇങ്ങനെയുള്ളവര്‍ക്കുള്ള ഏക ചികിത്സാമാര്‍ഗ്ഗം രക്തത്തിലുള്ള സ്‌റ്റെം സെല്ലുകള്‍ വളര്‍ത്തുക എന്നതാണ്. രോഗിയുടെ രക്തത്തിലെ സ്‌റ്റെം സെല്ലുകള്‍, കീമോ തെറാപ്പിമൂലമോ രോഗം മൂലമോ കുറഞ്ഞു വരുമ്പോള്‍ മറ്റുള്ളവരില്‍ നിന്നും സ്‌റ്റെം സെല്ലുകള്‍ രോഗിക്ക് കൊടുക്കുക മാത്രമാണ് ഏക മാര്‍ഗ്ഗം.
യുകെയില്‍ ഈയിടെ നടന്ന ഒരു സര്‍വ്വേ അനുസരിച്ച് സ്‌റ്റെം സെല്ല് ഡൊണേഷന്‍ രജിസ്‌ട്രേഷനില്‍ ഏഷ്യക്കാര്‍ തികച്ചും വിരളമാണ്.

 

അതായത് ഇന്ന് 100 ഏഷ്യക്കാര്‍ക്ക് സ്‌റ്റെംസെല്ല് ട്രാന്‍സ്ഫര്‍ ആവശ്യമെങ്കില്‍ അതില്‍ 6 പേര്‍ക്കുമാത്രം സ്റ്റെംസെല്ല് ഡോണറിനെ മാച്ച് ചെയ്ത് കിട്ടാനുള്ള പ്രതീക്ഷയെ ഉള്ളൂ. ബാക്കി 94പേര്‍ മരണപ്പെടുന്നു.
ഇങ്ങനെ ചികിത്സ മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാത്ത സ്ഥിതിയില്‍ ഇരിക്കുന്ന അനേകരില്‍ നമ്മുടെ അറിവില്‍ ഉള്ള 2പേരാണ് ഒന്ന് മലയാളിയായ ജീസണും 2 വയസ്സുകാരനായ ഗൗരവും. 32 വയസ്സുമാത്രം പ്രായമുള്ള ജീസണ്‍ വിവാഹം കഴിഞ്ഞ് 3 വര്‍ഷമായി. കഴിഞ്ഞ ഒരു വര്‍ഷമായി ബ്ലഡ് കാന്‍സറിന്റെ അടിമയായ ഈ യുവാവിന് മൂന്നുതവണ കീമോ തെറാപ്പി നടത്തി. എങ്കിലും ഇനിയുള്ള ഏകചികിത്സ സ്റ്റെംസെല്ല് ട്രാന്‍സ്പ്ലാന്റ് മാത്രമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുമ്പോള്‍ ഉറ്റവരുടെയും ബന്ധുക്കളുടെയും ബ്ലഡ് മാച്ച് ചെയ്യാതെയിരിക്കുമ്പോള്‍ ആകെയുള്ള അഭയം സ്വന്തം സഹോദരനെപ്പോലെ സ്‌നേഹിക്കുന്ന ദൈവത്തിന്റെ സ്വന്തംനാടിന്റെ മക്കള്‍ മാത്രമാണ്.
അതിന് എന്താണ് പോംവഴി? നാം സ്‌റ്റെം സെല്ലുകള്‍ ദാനമായി കൊടുക്കണം. ഇപ്പോള്‍ അതിന് പല മാര്‍ഗ്ഗങ്ങളും ഉണ്ട്. അതില്‍ ഒരു മാര്‍ഗ്ഗം സ്‌റ്റെം സെല്ലുകള്‍ കൊടുക്കുന്ന ആള്‍ക്ക് സ്‌റ്റെം സെല്ലുകള്‍ വളര്‍ത്തിയ ശേഷം സാധാരണ ബ്ലെഡ് ട്രാന്‍സ്ഫ്യൂഷന്‍ ചെയ്യുന്നതുപോലെ രക്തം എടുക്കുന്നു. അത് സ്‌റ്റെം സെല്ലുകള്‍ വേര്‍പെടുത്തിയ ശേഷം ദാനം ചെയ്യുന്ന ആള്‍ക്ക് രക്തം തിരികെ കയറ്റുന്നു. (കൂടുതല്‍ വിവരങ്ങളും വീഡിയോയും sahita.co.uk യില്‍ കാണുക)

നാം ചെയ്യുന്നത് എന്താണ്? യുകെ , യുഎസ്., ജര്‍മനി, ഇന്ത്യ ഈ രാജ്യങ്ങലില്‍ എവിടെയെങ്കിലും സ്‌റ്റെം സെല്ല് രജിസ്ട്രറിയില്‍ നിങ്ങളുടെ പേരും മേല്‍വിലാസവും രജിസ്റ്റര്‍ ചെയ്യുക. അങ്ങനെ ഏതെങ്കിലും വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലോകത്തിലുള്ള എല്ലാവര്‍ക്കും അത് ലഭ്യമാകുവാന്‍ സാധിക്കും. ഇന്ത്യയില്‍ ധാത്രി എന്ന വെബ്‌സൈറ്റും യുകെയില്‍ ആന്റണി നോളന്‍ എന്ന വെബ്‌സൈറ്റും തമ്മില്‍ ബന്ധമുണ്ട്.
ആര്‍ക്കൊക്കെ കൊടുക്കാം? 18നും 30 ഇടയില്‍ പ്രായമുള്ളവര്‍ ആന്റണി നോളനിലും 18നും 55നും ഇടയില്‍ പ്രായുള്ളവര്‍ക്ക് delete blood cornerലും പേര് രജിസ്റ്റര്‍ ചെയ്യാം. കൊടുക്കുന്നയാള്‍ ശാരീരികമായി ആറോഗ്യമുള്ളവരും രക്തബന്ധമായി രോഗമില്ലാത്തവരും ആയിരിക്കണം. ഇതിന്റെ വിശദമായ നിബന്ധനകള്‍ വെബ്‌സൈറ്റുകള്‍ ലഭ്യമാണ്.

ഇതിന്റെ ഭാഗമായി സെന്റ് ജെയിംസ് മാര്‍ത്തോമ ചര്‍ച്ചില്‍ നവംബര്‍ 17ന് ഒരു കാമ്പയിന്‍ സംഘടിപ്പിച്ചിട്ടുണ്ട്. അതില്‍ എത്രയും പേരെ ഡോണര്‍ ആക്കി രജിസ്റ്റര്‍ ചെയ്യാന്‍ നമുക്ക് എത്രയും പെട്ടെന്ന് മാച്ച് ചെയ്യാന്‍ പറ്റും. ഇത് ജീസണും ഗൗരവും മാത്രമല്ല ഇനി ഭാവിയില്‍ വരുന്ന അനേകരെയും സഹായിക്കാന്‍ സാധിക്കും. ഒരാള്‍ ഒരിക്കല്‍ മാത്രമെങ്കിലും കൊടുക്കാന്‍ തയ്യാറായാല്‍ അത്രയും നല്ലത്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

കാന്‍സര്‍ രോഗ ചികിത്സയ്ക്കായി സ്‌റ്റെം സെല്ലുകള്‍ ദാനം ചെയ്യൂ 

No comments:

Post a Comment